"ഗാസയില്‍ ബോംബേറ് :മരണം 120""കിലിനൊച്ചി ശ്രീലങ്കന്‍ സേന തിരിച്ചുപിടിച്ചു"
അവന്റെ കണ്ണ് നിറഞ്ഞു
അവന്റെ അരികില്‍ വേദനയില്‍ പിടയുന്ന ഒരു ഹൃദയം
അവന്‍ കണ്ടില്ലന്ന് നടിച്ചു.
പക്ഷെ അവന്റെ മനസ് അനുവദിച്ചില്ല.
രക്തം കിനിയുന്ന ആ ഹൃദയത്തെ പത്ര താളില്‍
കോരിയെടുത്ത് മുനിസിപ്പാലിറ്റി ചവറ്റുകൊട്ടയിലിട്ടു.

No comments:
Post a Comment