March 27, 2009

രക്ഷാകവചം

കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞു
അവയുടെ അഭിമാനത്തെ ചോദ്യം ചെയ്തതിനെ
തിരിച്ചു കല്ലെറിയുക
എന്ന തത്വമോതി‌ കൊടുത്ത് ഇളക്കിവിട്ടവര്‍
ഒന്നോര്‍ക്കുക....
ഞങ്ങള്‍ക്ക് കഴുത്തിലണിയുവാന്‍
ഞങ്ങളാരെന്നു ഉറക്കെ വിളിച്ചു പറയുവാന്‍
ഞങ്ങള്‍ക്കും ഒരായുധമുണ്ട് -
ഞങ്ങളുടെ Identity Card.

Photo പതിച്ച ആ മാല മാറിലണിഞ്ഞാല്‍
അതൊരു പരിച ആയേക്കുമെന്ന പ്രതീക്ഷ
ഞാനും വെടിഞ്ഞില്ല .

പറന്നുവരുന്ന കരിങ്കല്‍ ചീളുകള്‍
മാറി പോയേക്കുമെന്ന പ്രത്യാശ,
അരിഞ്ഞിടാന്‍ മാത്രമായി
ആലയില്‍ പണിയപ്പെട്ട വടിവാളുകള്‍
രണ്ടു തുണ്ടമായി താഴെ വീഴുമെന്ന പ്രതീക്ഷ
ഞാനും കൊണ്ടുനടന്നു .

കൂര്‍ത്ത കത്തിമുനയില്‍
പിടഞ്ഞു തീര്‍ക്കാനുള്ളതല്ല എന്റെ ജീവിതമെന്ന്
ID കാര്‍ഡിലെ ഞാന്‍ ഉറക്കെ വിളിച്ചോതി.

ഏത് സമസ്യകളെയും,
ഏത് സങ്കര്‍ഷങളെയും
ID കാര്‍ഡിലെ എന്റെ ഈ ചിരി കൊണ്ടു നേരിടാമെന്ന്
കൊലചിരികള്‍ക്ക് മുന്നില്‍ ചിരിക്കാന്‍ മറന്നു
വെറുങ്ങലിച്ചു നിന്ന ഞാന്‍ ആശിച്ചു .

ഇതു തന്നെയായിരിക്കുമോ
ID കാര്‍ഡ് നിര്‍ബന്ധമാക്കിയപ്പോള്‍
നമ്മുടെ പ്രിന്‍സിപ്പല്‍ കണ്ട സ്വപ്നവും ..

എന്ത് തന്നെ ആയാലും ഒന്നുറപ്പ്...
ഒന്നുകില്‍ ID ടാഗിന്റെ നിറം നോക്കി അടിക്കാന്‍
നമ്മുടെ കുട്ടികള്‍ പ്രത്യേക പരിശീലനത്തിന് തയ്യാറെടുക്കും ..
അല്ലെങ്കില്‍ നമ്മുടെ സംരക്ഷണം
നമ്മുടെ Identity ഏറ്റെടുക്കും ..
രണ്ടായാലും ഗുണം മിച്ചം .
ജയ് ഹൊ !

1 comment:

  1. looks like a college issue. so you also got the collar.
    i think what victoria needs more is an access card system where only students or teachers can enter the campus.even I have called a strike there when i was no student.

    once inside, i am not convinced how id card will matter. if its only for the teachers..it can work as the stripes on a military uniform...identification of rank, so students are aware before they "commentadi" some teachers and get "cheripadi" in return

    ReplyDelete